Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Travel Security.

ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക: വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​മാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി സ​മി​തിയുടെ ശി​പാ​ർ​ശ. 

നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 754 വി​മാ​ന​ങ്ങ​ളി​ൽ 377 എ​ണ്ണ​ത്തി​ലും വി​വി​ധ ത​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി സ​മി​തി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​തെ​ന്നും വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ക​ർ​ശ​ന​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നും സ​മി​തി നി​ർ​ദേ​ശി​ച്ചു.

പ​രി​ശോ​ധി​ച്ച 754 വി​മാ​ന​ങ്ങ​ളി​ൽ പ​കു​തി​യോ​ളം (377 എ​ണ്ണം) ത​ക​രാ​റു​ക​ൾ ഉ​ള്ള​വ​യാ​ണ്. വ്യോ​മ​യാ​ന ച​ട്ട​ങ്ങ​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി സം​വി​ധാ​ന​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര മാ​റ്റം വേ​ണ​മെ​ന്നും. സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ കാ​ര​ണം വി​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

 

 

 

 

 

 

 

 

 

 

 

 

 

Latest News

Corehub Up